Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Selling Drugs

Kannur

ത​ട്ടു​ക​ട​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന; യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗാ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന മ​യ​ക്കു​മ​രു​ന്നെ​ത്തി​ച്ച് ത​ട്ടു ക​ട​യു​ടെ മ​റ​വി​ൽ വി​ല്പ​ന ന​ട​ത്തി വ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ക​രി​ക്കോ​ട്ട​ക്ക​രി വ​ള​യ​ങ്കാ​ട് സ്വ​ദേ​ശി ടി. ​ഫ​സ​ലു​ദ്ദീ​നെ​യാ​ണ് (44) ഇ​രി​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ള​രൂ​വി​ൽ നി​ന്ന മെ​ത്താം​ഫെ​റ്റാ​മി​ൻ ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ കൂ​ടി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രി​ട്ടി എ​സ്എ​ച്ച്ഒ വി.​സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഡെ​ന്നി ഏ​ബ്ര​ഹാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഫ​സ​ലു​ദ്ദീ​നെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി പ​ല​ത​വ​ണ​യാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മെ​ത്താം​ഫെ​റ്റാ​മി​ൻ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.​സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. വി​ജ​യ​ൻ, എ.​എ​സ്.​ഐ ബി​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ഹാ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ജൂ​ൺ 22 ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മി​നും ഇ​രി​ട്ടി പോ​ലീ​സി​നും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ൽ മെ​ത്താം​ഫെ​റ്റാ​മി​ൻ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഡെ​ന്നി ഏ​ബ്ര​ഹാം പി​ടി​യി​ലാ​യ​ത്.

വി​ദേ​ശ​ത്തും ബം​ഗ​ളൂ​രു​വി​ലും കേ​സു​ക​ൾ

2006ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മം​ഗ​ളൂ​രു സ്വ​ദേ​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫ​സ​ലു​ദ്ദീ​ൻ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​കേ​സി​ൽ ഏ​ക​ദേ​ശം പ​ത്ത് വ​ർ​ഷം സൗ​ദി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ഈ ​കേ​സി​ൽ മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യ ശേ​ഷ​മാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ർ​ന്ന് 2023ൽ ​ബം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തി​ന്‍റെ ചാ​യ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ 50 കി​ലോ​ഗ്രാം ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ബം​ഗ​ളൂ​രു​വി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം 2026ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Latest News

Corehub Up